News

ഇസ് ലാമിക് ബാങ്കിംഗ് ചൂഷണ മുക്തം

ശാന്തപുരം:
ഇസ് ലാമിക് ബാങ്കിംഗ് ചൂഷണമുക്തവും ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതവുമാണെന്ന്
ലോക പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ ഡോ. മുൻദിർ ഖഹ്ഫ് (സിറിയ/ യു.എസ് ) പറഞ്ഞു. രണ്ടാഴ്ചക്കാലത്തെ കേരള സന്ദർശനത്തിന് എത്തിയ അദ്ദേഹം, ശാന്തപുരം അൽജാമിഅ: അൽ ഇസ് ലാമിയ:യിൽ ഇത്തിഹാദുൽ ഉലമാ കേരള സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട് സാമ്പ്രദായിക ബാങ്കുകൾ സൃഷ്ടിച്ചിട്ടുള്ള കടുത്ത ദൂഷ്യങ്ങളെ മറികടക്കാനുള്ള കരുത്ത്
ഇസ് ലാമിക ബാങ്കുകൾക്കുണ്ട്. എന്നാൽ, ഈ രംഗത്ത് വലിയ തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത്. ഇത് ദൂരീകരിക്കാൻ ശ്രമങ്ങൾ അനിവാര്യമാണ്. ഇസ്ലാമിക് ഫിനാൻസുമായി – വിശിഷ്യാ ഇന്ത്യൻ സാഹചര്യവുമായി – ബന്ധപ്പെട്ട സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

ഇത്തിഹാദുൽ ഉലമാ കേരള പ്രസിഡന്റ് വി.കെ.അലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസി.കെ.ഇൽയാസ് മൗലവി സ്വാഗതവും സംസ്ഥാന സമിതിയംഗം പി.കെ.ജമാൽ നന്ദിയും പറഞ്ഞു.

അൽജാമിഅ: അൽ ഇസ്ലാമിയ:, ഇസ് ലാമിക് ഫിനാൻസ് ഫാക്കൽട്ടിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ.മുൻദിർ ഖഹ്ഫ് നിർവഹിച്ചു.
ഇത്തിഹാദുൽ ഉലമാ കേരള ജന.സെക്രട്ടറി കെ.എം.അശ്റഫ്,സംസ്ഥാന സമിതിയംഗങ്ങൾ എന്നിവർ ഉൾപ്പടെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close