ടി മുഹമ്മദ് അവാര്‍ഡ് മുഹമ്മദ് ശമീമിന്
പ്രഗല്‍ഭ പണ്ഡിതനും ചരിത്ര ഗവേഷകനും ആയിരുന്ന ടി. മുഹമ്മദിന്റെ സ്മരണാ
ര്‍ത്ഥം, മികച്ച ഇസ്‌ലാമിക കൃതിക്ക് ‘ഇത്തിഹാദുല്‍ ഉലമാ കേരള’ ഏര്‍പ്പെടുത്തിയ
പ്രഥമ പുരസ്‌കാരം മുഹമ്മദ് ശമീമിന്. കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിംഗ്
ഹൗസ് പ്രസിദ്ധീകരിച്ച മക്കഃ കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന കൃതിയാണ്
അവാര്‍ഡിന് അര്‍ഹമായത്. 2015-2017 കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകൃത
മായ മൗലിക സ്വഭാവമുള്ള ഇസ്‌ലാമിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയായ മുഹമ്മദ് ശമീം പ്രഭാഷകനും എഴു
ത്തുകാരനും വേറെയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.
മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, കോഴിക്കോട് സര്‍വ
കലാശാല ഇസ്‌ലാമിക് ചെയര്‍ ഡയറക്ടര്‍ ഡോ. എ.ഐ. റഹ്മതുല്ലാ, എഴുത്തുകാ
രനും പ്രഭാഷകനുമായ ഡോ. കൂട്ടില്‍ മുഹമ്മദലി എന്നിവരടങ്ങിയ സമിതിയാണ്
അവാര്‍ഡ് നിര്‍ണയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്,
2018 ഡിസംബര്‍ 28-ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ സംഘടിപ്പിക്കുന്ന
ചടങ്ങില്‍ വിതരണം ചെയ്യും. ടി മുഹമ്മദ് സ്മാരക പ്രഭാഷണം കൂടി നടക്കുന്ന
പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. ജൂറി അംഗങ്ങളായ ഒ. അബ്ദുര്‍റഹ്മാന്‍,
ഡോ. എ.ഐ. റഹ്മതുല്ലാ, ഇത്തിഹാദുല്‍ ഉലമാ കേരള പ്രസിഡന്റ് വി.കെ അലി,
സെക്രട്ടറി ഡോ. എ.എ. ഹലീം എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.