Fatwa

സകാത്ത്, ഫിത്വ് ർ സകാത്ത് , ഉദുഹിയ്യത്ത് ഇവ അമുസ്ലിംകൾക്ക് നൽകാമോ?

സകാത്, ഫിത്വ്ര്‍ സകാത്, ഉളുഹിയ്യത് എന്നിവ അടിസ്ഥനപരമായി മുസ്‌ലിം സമൂഹത്തിന്റെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടതും അവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്നായി നിശ്ചയിക്കപ്പെട്ടതുമാണ്. അതുകൊുതന്നെ സമുദായ കേന്ദ്രീകൃതമായ സ്വഭാവം അവയില്‍ കാണുന്നതില്‍ അത്ഭുതമില്ല. ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലും ബലിപെരുന്നാള്‍ ദീനങ്ങളിലും സുഭിക്ഷത ഉറപ്പുവരുത്തുക എന്നതാണ് ഫിത്വ്ര്‍ സകാതിന്റെയും ഉദുഹിയത്തിന്റെയും സുപ്രധാനമായ ഒരു താല്‍പര്യം. (1) സകാത് ആകട്ടെ, ആരാണതിന്റെ അവകാശികള്‍ എന്നത് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടു്. അമുസ്‌ലിം സഹോദരങ്ങള്‍ക്കും അതില്‍ പരിമിതമായ രീതിയില്‍ അവകാശങ്ങള്‍ നിര്‍ണ യിച്ചിട്ടുെന്ന് പറയാമെങ്കിലും സകാതിനെ സംബന്ധിച്ചിടത്തോളം ‘അവരിലെ ധനികരില്‍ നിന്ന് ശേഖരിച്ച് അവരിലെ ദരിദ്രരില്‍ വിതരണം ചെയ്യണം’. (2) എന്നതാണ് പൊതുവെ അംഗീകരിച്ച തത്വം.

എന്നാല്‍ അമുസ്‌ലിംകള്‍ക്ക് സകാതില്‍ ഒരവകാശവുമില്ലെന്നും അവര്‍ക്കതില്‍ നിന്ന്
യാതൊന്നും കൊടുക്കാന്‍ പാടില്ലെന്നും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വിവിധ
കാലഘട്ടങ്ങളില്‍ പണ്ഡിതന്മാര്‍ അക്കാര്യം വ്യക്തമാക്കിയിട്ടു്. … …. ……. ……. …….
‘സകാതിന്റെ അകാശികള്‍ ദരിദ്രരും അഗതികളുമാണ്’ എന്ന ആയത്തിന്റെ വെളിച്ചത്തില്‍
ജൂതനായ ഒരു വൃദ്ധന് . … …… .. … .. …. ‘ഇദ്ദേഹം വേദക്കാരിലെ ദരിദ്രരില്‍പെട്ടവനാണ്’
എന്ന് പറഞ്ഞ് ബൈതുല്‍ മാലില്‍ നിന്ന് വിഹിതം നിശ്ചയിച്ചു കൊടുത്ത ഖലീഫ ഉമറിന്റെ
സംഭവം പ്രസിദ്ധമാണ് ( .(……. . …
മുകളില്‍ പറഞ്ഞ ആയത്തിലെ ‘മസാകീന്‍’ എന്നതിന്റെ വിവക്ഷ വേദക്കാരിലെ
ദരിദ്രരാണെന്ന് ( . … …… .. . …. .. …. …… ) ഇക്‌രിമയില്‍ നിന്നും നിവേദനമു് (ത്വബരി,
ഭാഗം 14, പേജ് 318). സുഹ്‌രി, ഇബ്‌നു സീരീന്‍, ജാബിറുബ്‌നു സൈദ്, സുഫര്‍ എന്നീ
ഇമാമുമാരുടെ അഭിപ്രായങ്ങള്‍ അമുസ്‌ലിംകള്‍ക്ക് സകാത് നല്‍കാമെന്നാണ്. ഇവരുടെ
അഭിപ്രായങ്ങളെല്ലാം ഉദ്ധരിച്ച ശേഷം ഡോ. യൂസുഫുല്‍ ഖര്‍ദാവി എഴുതുന്നു: തെളിവുകളുടെ
താരതമ്യ പഠനത്തില്‍ നിന്ന് നമ്മുടെ അഭിപ്രായം ഇതാണ്. അടിസ്ഥാനപരമായി സകാതില്‍
പ്രഥമ പരിഗണന മുസ്‌ലിംകളിലെ ദരിദ്രര്‍ക്കാണ്. കാരണം, അവരിലെ ധനികര്‍ക്ക് മാത്രം
ചുമത്തപ്പെടുന്ന ഒരു തരം നികുതിയാണത്. എന്നാല്‍ സകാത് മുതലുകള്‍ കൂടുതലുെങ്കില്‍
അമുസ്‌ലിം ദരിദ്രര്‍ക്ക് കൂടി അതില്‍ നിന്ന് നല്‍കുന്നതിന് വിരോധമില്ല. അത് ദരിദ്രരായ
മുസ്‌ലിംകള്‍ക്ക് ദോഷകരമാകരുതെന്ന് മാത്രം. ഇപ്പറഞ്ഞതിന് തെളിവായി ഖുര്‍ആന്‍
സൂക്തത്തിന്റെ (ഫക്കീര്‍, മിസ്‌കീന്‍ എന്ന) പൊതു പരാമര്‍ശവും ഉമറിന്റെ പ്രവര്‍ത്തനവും നാം
ഉദ്ധരിച്ച പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും തന്നെ മതി. ഇതുവരെ ഒരുമതത്തിനും
എത്തിച്ചേരാന്‍ കഴിയാത്ത സഹിഷ്ണുതയുടെ ഉച്ചിയാണത്. (ഫിഖ്ഹുസ്സകാത്: 2: 186)
എന്നാല്‍ ദാരിദ്യം എന്ന ഏക പരിഗണനയില്‍ അന്യമതസ്ഥര്‍ക്ക് സകാത്
നല്‍കുന്നതിനെക്കുറിച്ചാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും എതിര്‍പ്പ്. അതേ
അവസരത്തില്‍ ‘മുഅല്ലഫത്തുല്‍ ഖുലൂബ്’ (ഹൃദയം ഇണക്കപ്പെടേവര്‍) എന്നൊരു വിഭാഗം
കൂടി സകാതിന്റെ അവകാശികളിലു്. അതില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും
പെടുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ശാഫിഈ മദ്ഹബ് മാത്രമാണ്
അത് പാടില്ലെന്ന കര്‍ശന നിലപാട് എടുത്തിട്ടുള്ളത്. ഇബ്‌നു ഖുദാമ (അല്‍ മുഗ്‌നി, 5/107),(3)
ഇബ്‌നു തൈമിയ (4) (അല്‍ ഫതാവാ 28/190), അബൂബക്കര്‍ അല്‍ജസ്സാസ് (5) (അഹ്കാമുല്‍
ഖുര്‍ആന്‍ 4/324), ഇമാം റാസി () (6) എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടു്.
‘മുഅല്ലഫത്തുല്‍ ഖുലൂബി’ ല്‍ മുസ്‌ലിംകളും അമുസ്‌ലിംകളും പെടുമെന്നും ഇസ്‌ലാമിന്റെ
നന്മകള്‍ ജനങ്ങളിലേക്കെത്തിക്കുവാനും സാഹോദര്യം വളര്‍ത്തി ശത്രുത ഉല്‍മൂലനം
ചെയ്യാനും ഉപകരിക്കുമെങ്കില്‍ അമുസ്‌ലിം സഹോദരങ്ങള്‍ക്ക് കൂടി സകാത് വിഹിതം
നല്‍കാമെന്നും അവര്‍ വിശദീകരിച്ചിട്ടു്. നബി (സ) മക്കാ വിജയഘട്ടത്തില്‍
സ്വഫ്‌വുനുബ്‌നു ഉമയ്യക്ക് ധാരാളം ഒട്ടകങ്ങള്‍ നല്‍കിയ സംഭവം ഇതിനുപോദ് ലകമായി
ഇമാം ഇബ്‌നു ഖുദാമയും മറ്റും പ്രത്യേകം എടുത്തു പറയുകയും ചെയ്തിട്ടു്.
ഫിത്വ്ര്‍ സകാതിന്റെ വിഷയത്തില്‍ സകാതിനെപ്പോലെയുള്ള കാര്‍ക്കശ്യം ഇമാമുകള്‍
പുലര്‍തിയിട്ടില്ല. ഇമാം അബൂഹനീഫയും ശിഷ്യന്‍ മുഹമ്മദും (7) ഇസ്‌ലാമിക രാഷ്ട്രത്തിലെ
അമുസ്‌ലിം പ്രജകള്‍ക്ക് ഫിത്വ്ര്‍ സകാത് നല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയവരാണ്.
ഇമാം സര്‍ഖസിയും (8) ഇതേ വീക്ഷണമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ശത്രുത വെച്ചു
പുലര്‍ത്താത്തവരും നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും നിങ്ങളെ അടിച്ചോടിക്കാത്തവരുമായ
അന്യമതസ്ഥര്‍ക്ക് പുണ്യം ചെയ്യുന്നത് അല്ലാഹു വിലക്കുകയില്ലെന്ന് പറയുന്ന സൂറത്തുല്‍
മുംതഹിനയിലെ 8 ാം സൂക്തം അദ്ദേഹം തെളിവായുദ്ധരിക്കുകയും ചെയ്യുന്നു. (…/ .(……. .
അമുസ്‌ലിം മതപുരോഹിതന്മാര്‍ക്ക് ഫിത്വ്ര്‍ സകാത് നല്‍കാറുായിരുന്നുവെന്ന് അമ്‌റുബ്‌നു
മൈമൂന്‍, അമ്‌റുബ്‌നു ശുറഹ് ീല്‍, അല്‍മുര്‍റ അല്‍ ഹമദാനി പോലുള്ള പൂര്‍വ സൂരികളില്‍
നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്. ( …. ……..) ( 9 നോക്കുക).
ഉദ്ഹിയത്തിന്റെ കാര്യത്തില്‍ കുറേകൂടി ഉദാരമായ നിലപാടാണ് ഇമാമുകള്‍ക്കുള്ളത്.
ഉദ്ഹിയത്ത് മിക്കവാറും സുന്നത്തായ കര്‍മമായിരിക്കുമെന്നും അതില്‍ നിന്ന് അന്യമതസ്ഥര്‍ക്ക്
വിതരണം ചെയ്യുന്നത് അനുദനീയമാണെന്നും അവര്‍ പ്രസ്താവിച്ചിരിക്കുന്നു. ശാഫിഈ
മദ്ഹബിലെ തന്നെ ആധികാരിക വക്താവായ ഇമാം നവവി പറയുന്നതിങ്ങനെയാണ്:
…… … …. ……. .. …. …… … ……. (… ……) …… … .. …….. ….. …. ….
“ഇവ്വിഷയകമായി നമ്മുടെ മദ്ഹബിന്റെ പണ്ഡിതര്‍ അഭിപ്രായം പറഞ്ഞതായി എന്റെ
ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും മൊത്തം മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍
അമുസ്‌ലിംകള്‍ക്ക് സുന്നത്തായ ബലി മാംസം നല്‍കുന്നത് അനുവദനീയമാകും എന്നാണ്
മനസ്സിലാകുന്നത്. എന്നാല്‍ (നേര്‍ചകൊോ മറ്റോ) നിര്‍ബന്ധമായ ബലിമാംസം അവര്‍ക്ക്
നല്‍കിക്കൂടാ” (ശറഹുല്‍ മുഹദ്ദബ് 8/316).
ഇമാം ഇബ്‌നു ഖുദാമ തന്റെ വിഖ്യാത ഗ്രന്ഥമായ അല്‍ മുഗ്നിയില്‍ ഇപ്രകാരം പറഞ്ഞു:
(10) “ഉദ്ഹിയത്തില്‍ നിന്ന് അവിശ്വാസികളെ ഭക്ഷിപ്പിക്കാവുന്നതാണ്. (പ്രമുഖ താബിഈ
ഇമാമുമാരായ) ഹസന്‍, അബൂസൗര്‍, ഹനഫീ മദ്ഹബുകാര്‍ എന്നിവരും ഇതേ
അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്” (അല്‍ മുഗ്നി 21/482).
സൗദി അറേബ്യയിലെ പണ്ഡിത വേദിയുടെ ഫത്‌വയില്‍ ഇങ്ങനെ കാണാം:
സമാധാനത്തില്‍ വര്‍ത്തിക്കുന്ന അവിശ്വാസി, തടവുപുള്ളി തുടങ്ങിയവര്‍ക്ക് ഉദ്ഹിയത്തിന്റെ
മാംസം നല്‍കാവുന്നതാണ്. ദാരിദ്ര്യം, കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സൗഹൃദ
സ്ഥാപനം എന്നീ കാരണത്താലാവാമത് (ഫതാവാ അല്ലജ്‌നതിദ്ദാഇമ 11/424).(11)
യുദ്ധാവസ്ഥയില്ലെങ്കില്‍ അവിശ്വാസികള്‍ക്കും ഉദ്ഹിയത്തും ദാന ധര്‍മവും
നല്‍കാവുന്നതാണെന്ന് ശൈഖ് ഇബ്‌നു ബാസിന്റെ ഫത്‌വയിലും കാണാം. ( ….. ….. … …
../..).(12)
ചുരുക്കത്തില്‍, മുകളിലുദ്ധരിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തിഹാദുല്‍
ഉലമ കേരളയുടെ ഫത്‌വാ കൗണ്‍സില്‍ ഇവ്വിഷയകമായി എത്തിച്ചേര്‍ന്ന അഭിപ്രായം ഇങ്ങനെ
സംഗ്രഹിക്കാം:
1. സകാത്, ഫിത്വ്ര്‍ സകാത്, എന്നിവ അടിസ്ഥാനപരമായി മുസ്‌ലിം സമൂഹത്തെ
ലക്ഷ്യമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. അവര്‍ തന്നെയാണ് അതിന്റെ മുഖ്യ
ഉപയോക്താക്കളും. അവരില്‍ നിന്നാണ് ഇവ ശേഖരിക്കുന്നതും അവരുടെ ആവശ്യ
നിര്‍വഹണത്തിന് തന്നെയാണ് മുന്‍ഗണന കൊടുക്കേതും.
2. മുസ്‌ലിംകളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായും അവര്‍ അവഗണിക്കപ്പെടുന്ന
രീതിയിലും ഇവ വിതരണം ചെയ്യാന്‍ പാടില്ല. പ്രത്യേകിച്ചും ഫിത്വ്ര്‍ സകാത്,
ഉദ്ഹിയത് എന്നിവ മുസ്‌ലിം സുദിനങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്നത്
പ്രസ്തുത ആഘോഷങ്ങളില്‍ അവരുടെ പങ്കാളിത്തം സുഗമമാക്കുന്നതിന്
വേിയാണ്.
3. അമുസ്‌ലിംകളുമായി സൗഹൃദവും സാഹോദര്യവും നിലനിര്‍ത്തുന്നതിന് ഇസ്‌ലാം
പ്രാധാന്യം കല്‍പിക്കുന്നു്. അതിനാല്‍ അവരുമായി അയല്‍പക്ക ബന്ധങ്ങള്‍,
കുടുംബ ബന്ധങ്ങള്‍, സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ആഘോഷ
ദിവസങ്ങളും ഇത്തരം അനുഷ്ഠാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയാണ്
വേത്.
4. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ സാമുദായിക ധ്രുവീകരണവും
ശത്രുതയും വളര്‍ത്താന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അത്തരം പഴുതുകള്‍
അടക്കാന്‍ ശ്രമിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേത്. അതിനാല്‍ പരസ്പര
സഹായത്തിനും സഹകരണത്തിനും കൂടുതല്‍ ഊന്നുകല്‍പ്പിക്കുന്ന സമീപനങ്ങളാണ്
അവര്‍ സ്വീകരിക്കേത്.
5. ഇസ്‌ലാമിന്റെ സാര്‍വലൗകിക വീക്ഷണവും വിശ്വസാഹോദര്യവും ജാതി, മത
പരിഗണനകള്‍ കൂടാതെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള അതിന്റെ അധ്യാപനങ്ങളുമായി
ഏറ്റവും അടുത്ത് നില്‍ക്കുന്നത് സകാത്, ഫിത്വ്ര്‍ സകാത്, ഉദ്ഹിയത് എന്നവയില്‍
അമുസ്‌ലിംകള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക എന്നതാണ്.
വപക്കു’ജ്ജഫല.ഗ്മണ്മല്‍ബ..പ

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close