ജനറൽ ബോഡി
ആദരണീയരായ സഹപ്രവർത്തകരേ,
السلام عليكم ورحمة الله وبركاته،
ക്ഷേമം നേരുന്നു. നമ്മുടെ പണ്ഡിത വേദി ( ഇത്തിഹാദുൽ ഉലമാ കേരള) അതിന്റെ മൂന്നു വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയാക്കുകയാണ്. അടുത്ത പ്രവർത്തന കാലയളവിലേക്കുള്ള ( 2019 – 2022) സംസ്ഥാന സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ ആവശ്യാർഥം വരുന്ന ഒക്ടോബർ 7 തിങ്കളാഴ്ച്ച ,ശാന്തപു രം അൽജാമിഅയിൽ വെച്ച് ജനറൽ ബോഡി മീറ്റിങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. (രജിസ്ട്രേഷൻ : 10.00am to 10.30 am വരെ , 10.30 am മുതൽ യോഗ നടപടികൾ ആരംഭിക്കും)
ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖ അമീർ ജ: എം.ഐ. അബ്ദുൽ അസീസ് സാഹിബ്, കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ജ: ടി കെ. അബ്ദുല്ലാഹ് സാഹിബ്. സെക്രട്ടറി ജ: ശിഹാബ് പൂക്കോട്ടൂർ എന്നിവർ യോഗത്തിൽ സംബന്ധിക്കും إن شاء الله.
ഇത്തിഹാദുൽ ഉലമയുടെ അംഗമെന്ന നിലക്ക് താങ്കളുടെ സജീവ സാന്നിധ്യം അനുപേക്ഷണീയതിനാൽ വേണ്ട ക്രമീകരണങ്ങൾ നടത്തി പ്രസ്തുത പരിപാടിയിൽ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
അല്ലാഹു നമ്മുടെ സദുദ്യമങ്ങൾ വിജയിപ്പിച്ചു തരുമാറാകട്ടെ. ആമീൻ
കെ.എം. അശ്റഫ്
ജന. സെക്രട്ടറി