പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി തുച്ഛമായ പലിശ നിരക്കിലോ / സബ്സിഡിയോടു കൂടിയതോ ആയ വായ്പാ പദ്ധതികൾ ഗവൺമെന്റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒരു മുസ്ലിമിന് ഇവ ഉപയോഗപ്പെടുത്താൻ പറ്റുമോ?
ഇസ്‌ലാമിക ശരീഅത്തില്‍ പലിശ വന്‍ ദോഷങ്ങളില്‍ പെട്ടതാണ്. വിശുദ്ധ ഖുര്‍ആനും
തിരുസുന്നത്തും അത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ (275) يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ
البقرة 276-275
“എന്നാൽ , പലിശ തിന്നുന്നവേരാ അവരുെട ഗതി െചകുത്താൻ ബാധിച്ച്
്രഭാന്തുപിടിച്ചവേന്റതുേപാെലയാകുന്നു. ‘കച്ചവടവും പലിശേപാെലത്തെന്ന’ എന്നു വാദിച്ചതുെകാണ്ടെ്രത
അവർക്കീ ഗതിവന്നത്. എന്നാൽ , കച്ചവടെത്ത അല്ലാഹു അനുവദിക്കുകയും പലിശെയ
നിഷിദ്ധമാക്കുകയുമാണ് െചയ്തിട്ടുള്ളത്. ആർെക്കങ്കിലും തെന്റ നാഥനിൽനിന്നുള്ള ഈ ഉപേദശം
വെന്നത്തുകയും അങ്ങെന പലിശയിടപാടിൽനിന്നു വിരമിക്കുകയും െചയ്താല് , അയാള് മുമ്പ്
അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവെന്റ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുേശഷം
ഇേത ഇടപാട് തുടരുന്നവേരാ, നരകാവകാശികൾ തെന്നയാകുന്നു. അവരതിൽ നിത്യവാസികളേല്ലാ.
അല്ലാഹു പലിശെയ നശിപ്പിക്കുകയും ദാനധർമങ്ങെള പരിേപാഷിപ്പിക്കുകയും െചയ്യുന്നു. നന്ദിെകട്ട
ദുർവൃത്തരായ ആെരയും അല്ലാഹു സ് േനഹിക്കുകയില്ല.” (അ ൽ ബഖറ 275).
روى مسلم ( ١٥٩٨ ) عَنْ جَابِرٍ، قَالَ : ( لَعَنَ رَسُولُ للهِ صَلَّى للهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُؤْكِلَهُ، وَكَاتِبَهُ ، وَشَاھِدَيْهِ .
ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിേവദനം: പലിശ തിന്നുന്നവെനയും തീറ്റിപ്പിക്കുന്നവെനയും അതിെന്റ
സാക്ഷികെളയും എഴുത്തുകാരെനയും ്രപവാചക ൻ ശപിച്ചിരിക്കുന്നു ‘ (മുസ്ലിം)
അതിനാൽ ഒരു മുസ്ലിം തികഞ്ഞ ജാഗ്രത പാലിക്കേ− ഗുരുതരമായ വിഷയമാണ് പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം.
ഇന്ത്യയിലെപ്പോലെ പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതനായ ഒരു മുസ്ലിമിന് പലിശ വാങ്ങാതിരിക്കാൻ കഴിയുമെങ്കിലും പലിശ നൽകേണ്ടിവരുന്ന അനിവാര്യമായ ഒട്ടുവളരെ സന്ദര്‍ഭങ്ങൾ ജീവിതത്തിലുണ്ടാകാറുണ്ട്
ചോദ്യത്തിൽ ഉന്നയിച്ച, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതികൾ ഉദാഹരണങ്ങളാണ്. കച്ചവടം, കൃഷി, ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ വായ്പാ പദ്ധതികളും മറ്റും തുഛമായ പലിശയോടെയോ ചില സμർഭങ്ങളിൽ പലിശ മുക്തമായോ നൽകപ്പെടാറുണ്ട്. ഇവ സ്വീകരിക്കപ്പെടാതിരിക്കുകയാണെങ്കിൽ എന്നെന്നും പിന്നാക്ക വിഭാഗങ്ങൾ ദുരിതത്തിൽ നിന്ന് കരകയറാൻ കഴിയാതെ നരകിക്കേണ്ടിവരും. ഇത്തരം സμർഭങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ ഇത്തരക്കാർക്ക് ശരീഅത്ത് നൽകുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.
പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം
നടത്തിയിട്ടുണ്ട്. അമുസ്ലിം രാഷ്ട്രത്തിലെ മുസ്ലിംകള്‍ക്ക് പലിശയിടപാടുകളില്‍ വിട്ടുവീഴ്ചകള്‍
ഉന്ന്െ ഇമാം അബൂഹനീഫ നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. ഡോ. യൂസുഫുല്‍ ഖര്‍ദാവി
തുടങ്ങിയവരും യൂറോപ്യന്‍ ഫത്വാ കൗണ്‍സിലും പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഈ വിഷയത്തില്‍
പ്രസക്തമാകുമെന്ന് ‘ഇത്തിഹാദുല്‍ ഉലമ കേരള’ വിലയിരുത്തുന്നു. (നോക്കുക: ഫതാവാ മുആസിറ,
ഡോ.യൂസുഫുല്‍ ഖര്‍ദാവി, ഭാഗം: 3, പേജ് 625 ڊ 630) അവരുടെ നിലപാടുകള്‍ താഴെ പറയും വിധം
സംഗ്രഹിക്കാം:
- പലിശ വാങ്ങുന്നതും കൊടുക്കുന്നതും എല്ലായ്പ്പോഴും ഒരുപോലെയല്ല. പലിശ വാങ്ങാതിരിക്കാം. പക്ഷെ ചിലപ്പോഴെങ്കിലും പലിശ കൊടുക്കേണ്ടിവരും. ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ സാധിക്കുന്നതിന് ചിലപ്പോള്‍ പലിശ നല്‍കേണ്ടി വരികയാണങ്കില്‍ അത് ضرورات(അനിവാര്യതകള്‍)ല്‍ ഉള്‍പ്പെടുമെന്നും الضرورات تبيح المحضورات (വിലക്കപ്പെട്ട കാര്യങ്ങള്‍ അനിവാര്യ ഘട്ടങ്ങളില്‍ അനുവദനീയമാകും) എന്ന തത്വം അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസക്തമാകും. ഇവിടെ ضرورةന്‍റെ വിവക്ഷ പന്നിമാംസം ഭക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന അവസ്ഥയിലുള്ളതല്ലെന്നും الحاجة تنزل منزلة الضرورة(അത്യാവശ്യം ضرورة ന്‍റെ സ്ഥാനം കയ്യേല്‍ക്കും) എന്നതാണെന്നും വ്യക്തമാണ്.
- ഒരു ഭരണകൂടം അതിന്‍റെ പൗരന്മാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഇത്തരം പ്രദ്ധതികള്‍ സമര്‍പിക്കുമ്പോള്‍ അതുപയോഗപ്പെടുത്തി درء المفسدة (ദോഷത്തെ പ്രതിരോധിക്കുക) എന്ന നിലപാടാണ് സ്വീകരിക്കേത്. പ്രത്യേകിച്ചും ഇത്തരം ചെറിയ പലിശ നിരക്കുകളെ ‘സര്‍വീസ് ചാര്‍ജ്’ ഇനത്തില്‍ ഉള്‍പ്പെടുത്തി അവഗണിക്കാന്‍ കഴിയുമ്പോള്‍.
- പുതുതായി വികാസം പ്രപാച്ചുകൊിരിക്കുന്ന ന്യൂനപക്ഷ കര്‍മശാസ്ത്രം അമുസ്ലിം രാഷ്ട്രങ്ങളില്‍ ഇസ്ലാമിക ജീവിതം ദുഷ്ക്കരമാക്കുന്ന സാഹചര്യത്തില്‍ ശറഇന്‍റെ ഉളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി മുസ്ലിംകളായി എങ്ങനെ ജീവിക്കാമെന്നാണ് ചിന്തിക്കുന്നത്. തദടിസ്ഥാനത്തില്‍ ഒട്ടുവളരെ ഇളവുകളും വിട്ടുവീഴ്ചകളും കര്‍മശാസ്ത്ര രംഗത്ത് വികസിപ്പിച്ചെടുത്തിട്ടു്. അതിലൊന്നാണ് ഇവിടെ ചര്‍ച ചെയ്യപ്പെടുന്ന വിഷയവും.
ചുരുക്കത്തില്‍ ചോദ്യത്തില്‍ പറഞ്ഞ വിഷയത്തില്‍ ഭരണകൂട പദ്ധതികള്‍ താഴെ പറയുന്ന ഉപാധികളോടെ ഉപയോഗപ്പെടുത്താമെന്നാണ് ഇത്തിഹാദുല്‍ ഉലമ എത്തിച്ചേരുന്ന നിഗമനം.
ഉപാധികള്‍:
- പലിശയില്ലാത്ത മറ്റു ബദല്‍ സംവിധാനങ്ങള്‍ ഇല്ലായെന്ന് ഉറപ്പു വരുത്തുക.
- താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കുക.
- എത്രയും വേഗം തിരിച്ചടച്ച് പലിശ ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുക.
- ഈ തുക വഴിമാറി ചിലവഴിക്കുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യാതിരിക്കുക.
- അനിവാര്യതയുടെ തോതനുസരിച്ചേ ഇളവുകള്‍ അനുവദിക്കാന്‍ അനുവാദമുാ യിരിക്കുകയുള്ളൂ എന്ന തത്വമനുസരിച്ച്, ആവശ്യത്തിന്‍റെ പരിധിക്കപ്പുറം ഈ ഇളവ് ഉപയോഗപ്പെടുത്താതിരിക്കുക. ഉദാഹരണത്തിന് ഒരു ലക്ഷം കൊണ്ട് കാര്യം സാധിക്കുമെങ്കില്‍ അതില്‍ കൂടുതല്‍ വാങ്ങാന്‍ അനുവാദമോ, ഇളവോ ഉാണ്ടായിരിക്കുന്നതല്ല.